മത്സ്യവ്യാപാരിയിൽനിന്നും കൈക്കൂലിവാങ്ങി മടങ്ങിപ്പോകുന്നതിനിടെപഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് പിൻതുടർന്ന് പിടികൂടി :

പത്തനം തിട്ട അയിരൂർ പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് താജ്ജുദീനെയാണ് വിജിലൻസ് തൊണ്ടി സഹിതം പിടികൂടിയത്. 

  തടിയൂരിൽ ലൈസെൻസില്ലാതെ മത്‌സ്യവ്യാപാരം നടത്തുന്ന ആളുടെ പരാതിയെ തുടർന്നാണ് വിജിലെൻസിൻ്റെ നടപടി. ഇയാൾക്ക് ലൈസൻസ് നൽകുന്നതിന് താജ്ജുദീൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മത്സ്യ വ്യാപാരി വിജിലെൻസിൽ പരാതിപ്പെടുകയും, താജുദിന് വിജിലൻസ് അടയാളപ്പെടുത്തി നൽകിയ നോട്ടുകൾ കൈക്കൂലിയായി നൽകുകയുമായിരുന്നു.

 ഇന്നലെ വൈകുന്നേരം 5 മണിയോടെ വ്യാപാരിയിൽ നിന്നും പണം വാങ്ങിക്കൊണ്ട് വീട്ടിലെക്ക് പോവുകയായിരുന്ന താജ്ജുദീനെ പിൻതുടർന്നെത്തിയ വിജിലൻസ് സംഘം 5. 15 ഓടെ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വച്ച് പിടികൂടി. താജ്ജുദ്ദീനെതിരെ പണപ്പിരിവ് സംബന്ധിച്ച് നേരത്തേയും നിരവധി പരാതികൾ ഉള്ളതായാണ് നാട്ടുകാർ പറയുന്നു.