ഒരേസമയം ഒട്ടേറെ പേർ ബുക്ക് ചെയ്ത് പണമടച്ചതാണ് തകരാറിനു കാരണമെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം കമ്പ്യൂട്ടർ വിഭാഗവും ടിസിഎസ് കമ്പനിയും ചേർന്ന് തകരാർ പരിഹരിക്കാൻ തുടങ്ങി. രണ്ടായിരത്തിലേറെ പരാതികൾ പരിഹരിച്ചു. പൂർണമായി പരിഹരിച്ചതിനു ശേഷം വീണ്ടും ബുക്കിങ് തുടങ്ങും. ആരുടെയും പണം നഷ്ടമാകില്ലെന്നും ബുക്ക് ചെയ്തവർക്കെല്ലാം ദർശനം ഉറപ്പാക്കുമെന്നും ദേവസ്വം അധികൃതർ പറഞ്ഞു.
ഓരോ മാസവും 25നാണ് അടുത്ത മാസത്തെ വെർച്വൽ ക്യൂ സ്ലോട്ട് വെബ്സൈറ്റിൽ ഓപ്പൺ ചെയ്യുന്നത്. 2 മണിക്കൂർ കൊണ്ട് സ്ലോട്ട് മുഴുവൻ ബുക്കിങ് കഴിയും. ബുക്ക് ചെയ്യുന്നവരിൽ ഒരു വിഭാഗം ദർശനത്തിന് വരാതായതോടെ ദേവസ്വം ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് വച്ചു. ഈ തുക അന്നദാന ഫണ്ടിലേക്കാണ് മാറ്റുന്നത്.