കഴക്കൂട്ടം...വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ് മരണപ്പെട്ടത്. ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാർക്കര റെയിൽവേ ഗേറ്റിന് സമീപം വാഹനം നിർത്തിയിട്ട ശേഷം ജോഷ്മീൻ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സോഷ്യൽ മീഡിയയിൽ അവസാന സന്ദേശം പങ്കുവെച്ച് ഏവിയേഷൻ ട്രെയിനർ ട്രെയിൻ തട്ടി മരിച്ചു
ചിറയിൻകീഴ്: പഠിപ്പിച്ച വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലൂടെ അവസാന സന്ദേശം പങ്കുവെച്ചതിന് പിന്നാലെ ഏവിയേഷൻ ട്രെയിനർ ട്രെയിൻ തട്ടി മരിച്ചു. ഏഴ് വർഷമായി കഴക്കൂട്ടം കുളത്തൂരിൽ വായ്ക്ക് താമാസിക്കുന്നു കിളിമാനൂർ , വെള്ളലൂരിൽ കിളിവീട്ടിൽ ജോഷ്മിൻ (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്.
മരണത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശം ഏറെ ശ്രദ്ധേയമായി. താൻ പോകുകയാണെന്ന് അറിയിക്കുന്നതിനൊപ്പം ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുതെന്നും അച്ഛനെയും അമ്മയെയും സ്നേഹിക്കണമെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.