മകൻ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) മർദിച്ച് കൊന്നത്.
ഇന്നലെ രാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
വീട്ടിലെ ഗ്യാസ് സിലിണ്ടർ സഹോദരന് നൽകിയതിന്റെ പ്രതികാരവും ഇയാൾക്കുണ്ടായിരുന്നു.
ഫോർട്ട് കൊച്ചിയിലാണ് സംഭവം.
അമ്മയുമായി വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല
സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.