കാരോട് - കന്യാകുമാരി ദേശീയപാത 90% പൂർത്തിയായി! ഇനി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ഒന്നര മണിക്കൂർ മാത്രം!

തിരുവനന്തപുരം..കാരോട് - കന്യാകുമാരി ദേശീയപാത 90% പൂർത്തിയായി! ഇനി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ഒന്നര മണിക്കൂർ മാത്രം!
കാത്തിരിപ്പിന് വിരാമമാകുന്നു. കഴക്കൂട്ടം മുതൽ കന്യാകുമാരി വരെയുള്ള 6 വരി ബൈപാസ് ദേശീയപാതയുടെ പണി 90% പൂർത്തിയായി. ഈ വർഷം അവസാനത്തോടെ പാത പൂർണമായും തുറന്നു നൽകും.

ഇതുവരെ കരമന ബാലരാമപുരം - കളിയിക്കാവിള - നാഗർകോവിൽ ടൗണുകളിലെ കുരുക്കിൽ പെട്ട് 3 മുതൽ 4 മണിക്കൂർ എടുത്തിരുന്ന യാത്ര ഇനി ഒന്നര മണിക്കൂർ കൊണ്ട് കഴിയും. ടൗണിൽ കയറാതെ കഴക്കൂട്ടത്ത് നിന്ന് നേരെ കന്യാകുമാരിക്ക്!

ഈ പാത തിരുവനന്തപുരത്തിന് നൽകുന്ന നേട്ടങ്ങൾ എന്തൊക്കെ?

1. വിഴിഞ്ഞത്തിന് ചിറക് മുളയ്ക്കും 
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള കണ്ടെയ്നർ ലോറികൾക്ക് നഗരക്കുരുക്കിൽ പെടാതെ തമിഴ്നാട്ടിലേക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കുതിക്കാം. ഇത് വിഴിഞ്ഞത്തിന്റെ വളർച്ചയ്ക്ക് നിർണായകമാണ്.

2. തിരുവനന്തപുരം നഗരത്തിന് ശ്വാസം കിട്ടും 

കന്യാകുമാരി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഇനി കരമന, പ്രാവച്ചമ്പലം, തമ്പാനൂർ വഴി വരേണ്ടതില്ല. എല്ലാം കഴക്കൂട്ടം ബൈപാസ് വഴി നേരെ പോകും. നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പകുതിയായി കുറയും.

3. ടെക്നോപാർക്കിന് പുത്തൻ ഉണർവ് 

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് ടെക്നോപാർക്കിലേക്ക് എത്താൻ ഇനി എളുപ്പമാകും. വിമാനത്താവളത്തിൽ നിന്ന് നാഗർകോവിലിലേക്കുള്ള യാത്രാ സമയവും പകുതിയാകും.

4. ടൂറിസത്തിന് ഇരട്ടി ലാഭം 
കോവളം, വിഴിഞ്ഞം, ശംഖുമുഖം ബീച്ചുകളിൽ നിന്ന് നേരെ കന്യാകുമാരിയിലേക്ക്. കന്യാകുമാരി കണ്ടിട്ട് ഒന്നര മണിക്കൂർ കൊണ്ട് കോവളത്ത് എത്താം! ഇത് ടൂറിസം വരുമാനം കുത്തനെ കൂട്ടും.

5. പുതിയ തിരുവനന്തപുരം പിറക്കുന്നു 

കഴക്കൂട്ടം, മുക്കോല, കാരോട് മേഖലകളിൽ വൻ വികസനമാണ് നടക്കുന്നത്. പുതിയ മാളുകൾ, സ്റ്റാർ ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ... തലസ്ഥാനത്തിന്റെ മുഖം തന്നെ മാറുകയാണ്.

ഇത് വെറുമൊരു റോഡല്ല, തിരുവനന്തപുരത്തിന്റെ ഭാവിയിലേക്കുള്ള വാതിലാണ്!