കഴിഞ്ഞ തീർത്ഥാടനകാലത്ത് 8.80 ലക്ഷം രൂപയുടെ ഉണ്ണിയപ്പവും അരവണയും ശബരിമലയിൽ കാണാതായി. എന്നാൽ ഉപയോഗശൂന്യമായെന്നാണ് രജിസ്റ്ററിലുള്ളത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജീവനക്കാർ ക്രമക്കേട് നടത്തിയോ എന്നാണ് സംശയിക്കുന്നത്.