ആറ്റിങ്ങൽ: കഴിഞ്ഞദിവസം കാണാതായ ആലംകോട് മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിനു സമീപം ബിഎസ് ഭവനിൽ ബി സുനിൽകുമാറിനെ (60 )ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്ന് രാവിലെ എട്ടര മണിയോടെ ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ കാണാതായ സുനിൽകുമാറിനെ ചിറയിൻകീഴ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആയിരിക്കും സംസ്കാര നടപടികൾ നടക്കുക.
ഭാര്യ : ബിന്ദു.
മക്കൾ : ഗോപിക , ദേവിക.