സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയായി. പവന് 400 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 93,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 9,590 രൂപയും പവന് 76,720 രൂപയുമായി.

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഉച്ചയ്ക്ക് ശേഷം 94160 രൂപയായിരുന്നു സ്വർണവില. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഔൺസിന് 85 ഡോളർ ഉയർന്ന് വില 3,653 ഡോളറിലെത്തി.
വരും ദിവസങ്ങളിൽ യുഎസ് ഫെഡറൽ റിസർവിന്റെ വായ്പാനയ തീരുമാനങ്ങളാകും സ്വർണവിലയുടെ ദിശ നിർണയിക്കുക. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു..
ഈ ആഴ്ച ആദ്യം കനത്ത ഇടിവ് നേരിട്ട സ്വർണവില പിന്നീട് തിരിച്ചുകയറുകയായിരുന്നു. 2025 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് വിലയിൽ വീണ്ടെടുപ്പ് പ്രകടമായത്. അതേസമയം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും ഡിസംബറിലെ പണനയ പ്രഖ്യാപനവും വരും ദിവസങ്ങളിൽ സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടത്തിന് കാരണമായേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.