ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിന്റെ പ്രവർത്തന ഉദ്ഘാടനം ചിറയിൻകീഴ് MLA കുമാരി രമ്യ ഹരിദാസ് നിർവ്വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ്ജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗങ്ങളായ സജിത്ത് മുട്ടപ്പലം, മാഹാണി ജസ്സിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുങ്കുളം, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയന്തി കൃഷ്ണ, മഞ്ചു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വക്കം അജിത്ത്, ശാന്തി വി.കെ, നിശ റീജു, പാർട്ടി പ്രതിനിധികളായ കെ.ആർ. അഭയൻ, ഉമേഷ് മുരളി രാജ്.എസ്.ആർ, കവിതാ സന്തോഷ്,വിഷ്ണു ഭക്തൻ ( ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി) എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ: അജൻ.എം.ജെ. നന്ദി പറഞ്ഞു..