ഇന്ന് രാവിലെ 7 മണിയോടെ വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സുനിൽകുമാർ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറെനാൾ പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ശേഷം നിലമേലിൽ തട്ടുകട നടത്തി വരികയായിരുന്നു.
നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചയ്ക്ക് ശേഷം കിളിമാനൂർ കാനാറ സമത്വ തീരത്തിൽ.