ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; രണ്ട് മക്കളെ തനിച്ചാക്കി മിനു യാത്രയായി

ചാലക്കുടി മേലൂർ സ്വദേശിനിയും നഴ്സുമായ മിനു (37)യെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു മിനു താമസിച്ചിരുന്നത്.

വീട്ടിലെ പാചക ഗ്യാസ് തുറന്ന് അസ്വാഭാവിക സാഹചര്യത്തിലാണ് മിനുവിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബോഡി കുടുംബത്തിന് വിട്ടുനൽകും.

എട്ടും മൂന്നും വയസുള്ള രണ്ട് മക്കളാണ് മിനുവിനുള്ളത്. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തോടെ ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്..

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്...