കൊച്ചിയിൽ പ്രവർത്തിക്കുന്ന യു.എസ് ആസ്ഥാനമായുള്ള സ്ഥാപനമായ കോറോ ഹെൽത്തിൽ നടന്ന കൂട്ട പിരിച്ചുവിടൽ സംസ്ഥാനത്താകെ ഞെട്ടലുളവാ ക്കിയിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് തൊള്ളായിരത്തോളം ജീവനക്കാരെ കഴിഞ്ഞദിവസം സ്ഥാപനം ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കമ്പനിയുടെ കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീ സുകൾ അടയ്ക്കുകയും ചെയ്‌തു. പതിവുപോലെ ജീവനക്കാർ രാവിലെ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിയുന്നത്. രാവിലെ ജോലി ആരംഭിച്ച തൊഴിലാളികളോട് തിരി ച്ചറിയൽ കാർഡുകൾ തിരികെ ഏൽപ്പിച്ച് ഇറങ്ങിപ്പോകാൻ ഒരു അനൗൺസ്മെൻ്റിലൂടെ അറിയിക്കുകയായിരുന്നു. ഒരുതരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയായിരുന്നു കമ്പനി നടപടിയെന്നാണ് ജീവനക്കാർ സാക്ഷ്യ പ്പെടുത്തുന്നത്. എന്നാൽ തീരുമാനം നേരത്തെ കൈക്കൊണ്ടിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. മെഡിക്കൽ കോഡ് കമ്പനിയാ യ കോറോ ഹെൽത്തിന് കൊച്ചിയിലും കോഴിക്കോട്ടുമായി രണ്ട് ഓഫീസുകളാണുള്ളത്. കൊച്ചി ഓഫീസിലാണ് കൂടുതൽ ജീവനക്കാരുള്ളത്. 500 ജീവനക്കാരാ ണ് ഇവിടെ ജോലി ചെയ്യുന്നത്. കോഴിക്കോട് 300 ളം ജീവനക്കാരാണുള്ളത്. ഇത്രയും പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിടുന്നത്. ഈ പിരിച്ചുവിടലിന് പുതിയ ലേബർകോഡ് അനുസരിച്ച് തങ്ങൾക്ക് അവകാ ശമുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

നൂറുക്കണക്കിന് തൊഴിലാളകളുടെ കണ്ണിൽ ഇരുട്ടു പരത്തിയ തീരുമാനത്തിൽ സ്ഥലം എം.എൽ.എ ഉമാ തോമസിന്റെ സമയോചിത ഇടപടലിൽ ആശ്വാസത്തിന്റെ നേർത്ത കണികയുമായാണ് തൊഴിലാളികൾ ഇപ്പോൾ നിലകൊള്ളുന്നത്. എം.എൽ.എയുടെ നേതൃത്വ ത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ പിരിച്ചുവിടൽ നടപടി മരവിപ്പിക്കാൻ ധാരണയായിരുന്നു. എന്നാൽ രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര മാസത്തെ ശമ്പളം മുൻകൂറായി എത്തിച്ച് ധാരണക്ക് വിരുദ്ധമായി കമ്പനി നടത്തിയ വഞ്ചനാപരമായ നീക്കം വീണ്ടും കലുശിതമായ സാഹചര്യം സൃഷ്‌ടിക്കുകയുണ്ടായി. വിഷയത്തിൽ തൊഴിൽ മന്ത്രി ഇടപെട്ട് ഒത്തുതീർപ്പ് ചർച്ച നടക്കാനിരിക്കെയായിരുന്നു ധാരണകൾ തെറ്റിച്ച്കൊണ്ടുള്ള കമ്പനിയുടെ മലക്കം മറച്ചിൽ. എന്നാൽ കമ്പനി പ്രതിനിധിയുമായി എം.എൽ.എയും ലേബർ കമ്മീഷണറും നടത്തിയ ചർച്ചയെ തുടർന്ന് നിലവിൽ തൽസ്ഥിതി തുടരാനുള്ള സാ ഹചര്യത്തിൽ എത്തിയിരിക്കുകയാണ്. ഈ മാസം പത്തിന് കമ്പനി പ്രതിനിധിയുമായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. പത്താം തീയതിയിലെ മീറ്റിങ്ങിൽ ജീവ നക്കാർക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്തുത മീറ്റിങ്ങിൽ സമവായത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലേബർ കമ്മീഷണറും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ലാഭകരമല്ലെന്നും പുതിയ പ്രോജക്ട് ലഭിക്കുന്നില്ലെന്നുമാണ് അടച്ചുപൂട്ടാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി ലീഗൽ പ്രതിനിധി വിശദീകരിക്കുന്നതെന്നും ലേബർ കമ്മീഷണർ വ്യക്തമാക്കുന്നു.

യഥാർത്ഥത്തിൽ കേന്ദ്ര സർക്കാറിൻ്റെ പുതിയ ലേബർകോഡിന്റെ പിൻബലത്തിലാണ് അമേരിക്കൻ കമ്പനിയുടെ ഈ കിരാത നീക്കമെന്നതാണ് തെളിഞ്ഞു വരുന്നത്. പഴയ തൊഴിൽ നിയമത്തിൽ നൂറിൽ അധികം ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ പിരിച്ചുവിട ലോ അടച്ചുപൂട്ടലോ നടത്തണമെങ്കിൽ സർക്കാറിന്റെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ മോദി സർക്കാർ തയാറാക്കിയ പുതിയ ലേബർ കോഡ് പ്രകാരം നൂറ് എന്നത് എണ്ണൂറായി ഉയർത്തിയിരിക്കുകയാണ്. ഈ നിയമ ഭേദഗതി മുതലെടുത്തുകൊണ്ടാണ് എഴുനൂറിന് മുകളിലും എണ്ണൂറിൽ താഴെയും ജീവനക്കാരുള്ള കോറോ ഹെൽത്തിന്റെ കൂട്ടപ്പി രിച്ചുവിടൽ. എന്നാൽ ലേബർകോഡിന്റെ ചട്ടങ്ങൾ ഉണ്ടാക്കാത്ത സംസ്ഥാനം എന്ന നിലക്ക് കോരളത്തിൽ ലബർകോഡ് പ്രകാരം കമ്പനി സ്വീകരിച്ച നടപടി പ രിശേധിക്കപ്പെടേണ്ടതു തന്നെയാണ്. ഇത്രയും ജീവനക്കാരുള്ള ഒരു സ്ഥാപനം ഇത്തരത്തിൽ മുഴുവൻ ജീവനക്കാരെയും കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കുന്നത് നമ്മുടെ സംസ്ഥാനത്ത് അൽഭുതമുളവാക്കുന്ന കാര്യമാണ്. തീർത്തും തൊഴിലാളി വിരുദ്ധവും തൊഴിലു ടമകൾക്കുവേണ്ടി നിർമിക്കപ്പെട്ടതുമായ ലേബർകോഡിനെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു രാജ്യത്താകമാനം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. കോന്ദ്രസർക്കാറിന് നേതൃത്വം നൽകുന്ന ബി.ജെ.പിയുടെ തൊഴിലാളി സംഘട നയായ ബി.എം.എസ് പോലും ഒരുഘട്ടത്തിൽ ലേബർ കോഡിനെതിരായി അണിനിരക്കുകയുണ്ടായി. തൊഴിലാളി സംഘടനകൾ മാത്രമല്ല, ജനാധിപത്യ ശക്തി കൾ ഒന്നടങ്കം ചൂണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോൾ വിവിധ കമ്പനികളിലൂടെ പ്രായോഗികമായിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്‌തവം. കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങൾ രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികളെയും ജീവനക്കാരെയും ഏതുരീതിയിൽ ബോധിക്കുമെന്നതിന്റെ നേർചിത്രമാണ് കോറോ ഹെൽത്തിന്റെ കൂട്ടപ്പിരിച്ചുവിടൽ.

 രാജ്യത്തെ ജനങ്ങളെ വിഭാഗീയതയിലൂടെ ഭി ന്നിപ്പിക്കുക മാത്രമല്ല, അവരെ ജീവിക്കാൻ അനുവദിക്കുകയില്ലെന്നുകൂടിയുള്ള മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമുള്ള അതിശക്തമായ പ്രതിഷേധം ഉയർന്നുവന്നേ മതിയാകൂ എന്നതാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠം.