*ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.*

മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്.

പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്ന ആളാണോ എന്ന് സംശയം പോലീസിനുണ്ട്.
ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു.


ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മു​ട്ട​പ്പ​ലം പെ​രി​ങ്ങു​മ്മ​ല സ്വ​ദേ​ശി പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മിന്നല്‍ ഫൈസലിന്റെ (25) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.