ആലംകോട് : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി DCC മെമ്പർ ശ്രീ. എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. DCC മെമ്പർ ശ്രീ. ജാബിർ മൂൺസിറ്റി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ.എ മുബാറക്ക് വാർഡ് പ്രസിഡണ്ടുമാരായ സബീർഖാൻ, അസീസ് പള്ളിമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ലാലു വഞ്ചിയൂർ, സതീശൻ മഞ്ചിയൂർ തുടങ്ങിയവർ സംബന്ധിച്ചു.
പള്ളിമുക്ക്, ആലംകോട് എച്ച് എസ് ജംഗ്ഷൻ, ചപ്പാത്ത്മുക്ക്, ഞാറയ്ക്കാട്ട് വിള തുടങ്ങി കരവാരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജുനൈന നസീർ ബ്ലോക്ക് ജനറൽ സെക്രട്ടറി സന്തോഷ് ഞാറക്കാട്ടു വിള, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ. രഘുനാഥൻ നായർ INTUC നേതാക്കളായ നജീം, മുരളി തുടങ്ങിയ നേതാക്കളും നേതൃത്വം നൽകി.
