ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ VHSE വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 2025 KAS Topper ആയ ദേവനാരായണൻ A.S ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡൻ്റ് ശ്രീ ദാഹിറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിസാറുദ്ദീൻ ,മേവർക്കൽ നാസർ, സബീർഖാൻ, പ്രിൻസിപ്പാൾ നിഷ, സീനിയർ അധ്യാപകർ രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.
