വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസില്‍ കയറ്റാന്‍ വിസമ്മതിച്ച സംഭവത്തില്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചു. ബസിലെ കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ബോധവത്കരണ പരിശീലനവും നല്‍കാന്‍ തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്.

വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബസില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിട്ടും നാല് പേരെ മാത്രം കയറ്റി യാത്ര ആരംഭിക്കുകയും മറ്റ് വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ കണ്ടക്ടറോട് യാചിക്കുന്ന ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.