പ്രവാസി തോട്ടിൽവീണ് മരിച്ചനിലയിൽ., സംഭവം കൊല്ലം ചടയമംഗലത്ത്

ചടയമംഗലം: ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഗൃഹനാഥനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വയയ്ക്കൽ കിഴക്കേക്കര രാജേഷ് മന്ദിരത്തിൽ രാജേഷ് (47) ആണ് മരിച്ചത്. ശനി രാത്രി 10ന് വയയ്ക്കൽ ജംഗ്ഷനു സമീപത്തെ കിഴക്കേക്കര - ഒഴുകുപാറയുള്ള തോടിന് കുറുകെയുള്ള പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.
​രാത്രി വൈകിയും രാജേഷിനെ കാണാത്തതിനെത്തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് ഇതുവഴി പോയ കാൽനടയാത്രക്കാരൻ റോഡരികിൽ നിന്ന് റിങ് ചെയ്യുന്ന നിലയിൽ ഫോൺ കിട്ടിയത്. ഫോൺ എടുത്തപ്പോൾ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്ന് ഭാര്യ അറിയിച്ചു.
​ഫോൺ കിടന്ന സ്ഥലത്ത് കവൽ പാത, പഞ്ചസാര മുതലായവ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് അപകടം. ഭാര്യ: ലക്ഷ്മി. മകൾ: ആദിത്യ.