രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇന്ന് മുതൽ പ്രതിദിനം 250 ഓളം ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുന്നത്.
വേനൽക്കാല അവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിലായിരിക്കുന്ന സാഹചര്യത്തിൽ, കുടുംബമായി യാത്ര ചെയ്യുന്ന സാധാരണക്കാരെ ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കും.
മുംബൈയിൽ നിന്ന് ജയ്പൂർ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്‌ന, ഭോപ്പാൽ എന്നീ റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയും.
ഡൽഹിയിൽ നിന്ന് ഗോവ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് കുറയ്ക്കുന്നത്. മടങ്ങിവരുന്ന സർവീസുകളിലെ വെട്ടിച്ചുരുക്കൽ ബെംഗളൂരുവിലെ കണക്റ്റിവിറ്റിയെയും ബാധിക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് ഡൽഹി- കൊച്ചി റൂട്ടിലുള്ളവർക്ക് ഇത് തിരിച്ചടിയാകും.
