ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു വനം വകുപ്പിൻ്റെ തീരുമാനം. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. ഈ മാസം 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഴ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
