കൊല്ലം ചടയമംഗലത്ത് മിനി വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.

കൊല്ലം ചടയമംഗലത്ത് മിനി വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കിളിമാനൂർ വെള്ളല്ലൂര്‍ സ്വദേശി രഞ്ജിത്താണ് (36)മരിച്ചത്.
​ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ച് എം സി റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് മത്സ്യവുമായി വന്ന മിനി വാന്‍ രഞ്ജിത്തിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
​ഉടന്‍തന്നെ ഇയാളെ കടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത് കാൽനടയാത്രക്കാരൻ കാർ ഇടിച്ച് മരണപ്പെട്ടിരുന്നു