ചെമ്പടയിറക്കം; സ്പെയിൻ ഇന്ന് കേപ് വെർഡെക്കെതിരെ കളത്തിലിറങ്ങും

2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിൽ കേപ് വെർദെയെ നേരിടാൻ ഒരുങ്ങുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈ ആവേശപ്പോരാട്ടം ഇന്ത്യൻ സമയം ഇന്ന് രാത്രി 9:30-നാണ് ആരംഭിക്കുന്നത്.

​അവസാനമായി കളിച്ച 10 മത്സരങ്ങളിലും തോൽവി അറിയാതെ മികച്ച ഫോമിൽ കുതിക്കുന്ന സ്പെയിൻ, ഈ ലോകകപ്പിലും തങ്ങളുടെ ആധിപത്യം തുടരാമെന്ന ഉറച്ച വിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ ആരാധകർക്ക് വലിയൊരു ആശ്വാസ വാർത്ത പങ്കുവെച്ചിട്ടുണ്ട്; ടീമിന്റെ യുവ സൂപ്പർ താരം ലാമിൻ യമാൽ പൂർണ്ണ ഫിറ്റ്നസോടെ 'പെർഫെക്റ്റ് കണ്ടീഷനിൽ' ആണെന്നും കേപ് വെർദെയ്ക്കെതിരെ കളിക്കാൻ സജ്ജനാണെന്നും അദ്ദേഹം വ്യക്തമാക്കി. മറുഭാഗത്ത്, കരുത്തരായ സ്പാനിഷ് പടയെ തളയ്ക്കാൻ വജ്രായുധങ്ങളുമായി എത്തുന്ന കേപ് വെർദെയ്ക്ക് ഈ മത്സരം കടുത്ത പരീക്ഷണമായിരിക്കും.

എന്തായിരിക്കും ഇന്നത്തെ സ്കോർ?

​Ex PRE: Spain 🇪🇸 v 🇨🇻 Cape Verde