*കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വഞ്ചിയൂർ മുതൽ ആലംകോട് വരെ പ്രിയദർശിനി ബസ് യാത്ര സംഘടിപ്പിച്ചു*

ആറ്റിങ്ങൽ : കേരളം ഒന്നാകെ ആഘോഷമാക്കി മാറ്റിയ പ്രിയദർശിനി സൗജന്യ ബസ് യാത്ര വഞ്ചിയൂർ മുതൽ ആലംകോട് വരെ KSRTC ബസിൽ യാത്ര ചെയ്ത് നാട്ടുകാർ ആഘോഷമാക്കി.
 കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വഞ്ചിയൂരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. DCC മെമ്പർ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് ജി.മണിലാൽ സ്വാഗതം ആശംസിച്ചു. DCC മെമ്പർ ജാബിർ മൂൺസിറ്റി പഞ്ചായത്ത് മെമ്പർ ജുനൈന നസീർ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് വണ്ടിത്തടം കോൺഗ്രസ് നേതാക്കളായ മുബാറക്ക്, ശശിധരൻ നായർ, പ്രസാദ്, അസീസ് പള്ളിമുക്ക്, ദിനേശൻ പിള്ള, സബീർ ഖാൻ, എം ഷീല, സുധർമണി, കെ ആർ ബേബി, സന്ധ്യ ശ്യാംരാജ് തുടങ്ങി നിരവധി നേതാക്കളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.