വർക്കല പാപനാശത്ത് മദ്യ ലഹരിയിൽ പാരിപ്പള്ളി സ്വദേശികളായ യുവാക്കൾ ഓടിച്ച കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

വർക്കല പാപനാശത്ത് മദ്യ ലഹരിയിൽ യുവാക്കൾ ഓടിച്ച കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു;  പാരിപ്പള്ളി സ്വദേശികളായ ഷൈൻ (30), സലീം (28) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് അപകടം നടന്നത്.