മാതാപിതാക്കൾ മൊബൈൽ ഫോൺ കൊടുത്തില്ല തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം... കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് (15 ) ആണ് മരിച്ചത്.
 
കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.  

പത്താം ക്ലാസിലായതിനാൽ മകന്റെ പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് അധ്യാപകർ സ്കൂളിലെത്തിയ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. കൊടുത്തില്ല. 
അധ്യാപകർ പറഞ്ഞ കാര്യം മകനോട് പറഞ്ഞു.  

പിണങ്ങി, രാത്രി ഒമ്പതരയോടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു. രാത്രി പത്തേമുക്കാലിന് രക്ഷിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. 

നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. 
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.