മനുഷ്യനിർമിതമായ അതിർവരമ്പുകളെല്ലാം ഭേദിച്ച് ലോകത്തെ ഒരുപന്തിലേക്ക് ചുരുക്കുന്ന ഭൂലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്ന് രാത്രി 12.30ന് മെക്സിക്കോ ദക്ഷിണാഫ്രിക്ക മത്സരത്തോടുകൂടി തുടക്കം

മനുഷ്യനിർമിതമായ അതിർവരമ്പുകളെല്ലാം ഭേദിച്ച് ലോകത്തെ ഒരുപന്തിലേക്ക് ചുരുക്കുന്ന ഭൂലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്ന് തുടക്കമാവുകയാണ്. മെക്സിക്കോ സിറ്റിയിലെ എസ്‌റ്റാഡിയോ അസ്ടെക്കയിൽ നിന്ന് ഉരുണ്ടു തുടങ്ങുന്ന പന്ത് ജൂലൈ 19 ന് ന്യൂയോർക്കിലെ ന്യൂജഴ്‌സിയിൽ നടക്കുന്ന കലാശപ്പോരാട്ടം വരെ ആവേശത്തിൻ്റെ തിരമാലകൾ തീർത്ത് കൊണ്ടേയിരിക്കും. അമേരിക്കയും മെക്സിക്കോയും കാനഡയും സം യുക്താതിഥ്യമരുളുന്ന 2026 ലോകകപ്പ് സവിശേഷതകൾ നിറഞ്ഞതാണ്. ആറാഴ്ച്ച നീളുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്. ഡാളസ്,ലോസ് ഏഞ്ചൽസ്, മി യാമി, ടൊറാന്റോ തുടങ്ങിയ പ്രധാന നഗരങ്ങൾ വേദികളാ കുന്ന ഈ കാൽപന്തുൽസവത്തിൻ്റെ മത്സരങ്ങളുടെ എണ്ണം, ഫോർമാറ്റ്, വേദികളുടെ അകലം, ടീമുകളുടെ പങ്കാളി ത്തം എന്നിവ പരിഗണിച്ചാൽ ചരിത്രത്തിലിത്രയും വിശാലമായൊരു ലോകകപ്പ് മുമ്പുണ്ടായിട്ടില്ലെന്ന് ബോധ്യമാകും. മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വവും ഇതാദ്യം. 32 ൽ നിന്നു 48 ആയി ടീമുകളുടെ എണ്ണവും 64ൽ നിന്നു 104 ആയി മത്സരങ്ങളുടെ എണ്ണവും വർധിച്ചു. ഗ്രൂപ്പ് റൗണ്ട് കടന്നാൽ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) എന്ന പതിവിനു പകരം റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കാൽപ്പന്തിന്റെ ചടുല താളത്തിന് കാതോർത്തിരുന്ന ലോകത്തിന്റെ കണ്ണും കാതും അമേരിക്കൻ ഭൂഖണ്ഡത്തിലേ ക്ക് തിരിഞ്ഞിരിക്കുകയാണ്. ഫുട്ബോളിന്റെ മാന്ത്രികത യിൽ ലയിച്ച് ധനികനും ദരിദ്രനും ഒന്നിച്ച് ഒരു തമ്പിനു രാപ്പാർക്കുന്ന സുവർണ നിമിഷങ്ങൾക്കാണ് ഇനി ലോകം സാക്ഷ്യംവഹിക്കുന്നത്. ലോകത്തിൻ്റെ ചിന്തയിലേക്ക് ഫു ട്ബോൾ ഉരുണ്ടെത്തിയിട്ട് നാളുകളേറെയായി. നൂറുദിനങ്ങൾക്ക് മുമ്പുതന്നെ കായികലോകം കൗണ്ട്‌ടൗൺ ആരംഭിച്ചുതുടങ്ങിയതാണ്. പോർവിളികളും വെടിയൊച്ചകളും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു നിമിഷമെങ്കിലും മനുഷ്യർ ഒന്നാവുകയാണ്. കാൽപ്പന്തിനോടൊപ്പം ലോകം ഓടിത്തുടങ്ങുമ്പോൾ പകയും വിദ്വേഷവും തൽക്കാലത്തേക്ക് വിസ്മൃതമാകുന്നു. ഗോൾവലയത്തിൽ മാത്രമായി ലക്ഷ്യം കേന്ദ്രീകരിക്കപ്പെടുമ്പോൾ അടർക്കളത്തിലെ പട്ടാളക്കാരനും ശത്രുവിനെ വിസ്മരിക്കുകയാണ്. ഫുട്ബോൾ കിരീടം ചൂടാനിരിക്കുന്ന രാജാക്കന്മാർ ആരെന്ന് ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അവസാന വിസിൽ മുഴക്കം കേൾക്കുന്നതു വരെ ആഗോള മനസ്സിന് സ്വസ്ഥതയില്ല. ഫുട്ബോൾ ഒരു ലഹരിയാണ്. സ്നേഹമാണ് അതിന്റെ ഭാഷ. വിജയത്തിൻറെ ഒത്തുതീർപ്പിലാണ് പര്യവസാനം. പക്ഷെ, അത് മറ്റൊരു യുദ്ധവും പോലെയല്ല. പരസ്‌പരം പു ഞ്ചിരിച്ചും ഹസ്‌തദാനം ചെയ്‌തും മാത്രമേ വിജയിയും പരാജിതനും കളിക്കളം വിടൂ. വീറും വാശിയുമൊക്കെ താൽക്കാലികം. ഒന്നര മണിക്കൂർ നേരത്തെ തീപാറും പോരാട്ടത്തിനിടെ അഗ്നിചിതറിയ പുൽത്തകിടിയിൽ സ്നേഹം പെയ്‌തിറങ്ങുകയായി. അതിനപ്പുറമുള്ള കോലാഹലങ്ങളെല്ലാം ഫുട്ബോളിന്റെ തത്വശാസ്ത്രത്തിന് എതിരാണ്. കാൽ പന്തിന് അതിർവരമ്പുകളുണ്ട്. നിയമ വലയങ്ങളിൽ നിയ ന്ത്രിതമാണ്. റഫറിയുടെ വിസിൽ മാത്രം മതി ഏത് കുതിപ്പും കിതപ്പാകാൻ. ഒരു ലോകോത്തര താരവും ആ വിസിൽ മുഴക്കത്തിന് അപ്പുറം പോകില്ല. ലക്ഷ്യബോധത്തോടെ ഓ ടുമ്പോഴും അനുസരിക്കാൻ പഠിപ്പിക്കുന്ന കലയാണത്. ഫു ട്ബോൾ ലഹരി ഇങ്ങ് കേരളത്തിലും തലക്കു പിടിച്ചുകഴിഞ്ഞു. ഫുട്ബോളിന് കാലദേശങ്ങളില്ല. അത് കാണികളെ തേടി ഏത് ഭൂഖണ്ഡത്തിലും ഉരുണ്ടെത്തും. ലോകം എക്കാ ലവും പന്തിനോടൊപ്പം ആവേശക്കൊടുമുടിയിൽ എത്തിയിട്ടുണ്ട്. അതൊരു ചരിത്രം മാത്രമല്ല, വർത്തമാനം കൂടിയാണ്.

അങ്കംകുറിക്കാനെത്തുന്നവരെയോർക്കുമ്പോൾ സിരക ളിൽ ആവേശംപടരുമ്പോൾ അസാനിധ്യംകൊണ്ട് നിരാശ സമ്മാനിച്ച താരങ്ങൾ ഈ ലോകകപ്പിന്റെ നഷ്ട‌ങ്ങളായു ണ്ട്. മുൻചാമ്പ്യൻമാരായ ഇറ്റലിയുടെ അഭാവം മികവുറ്റ ഒരുപിടി താരങ്ങളെയും ലോകകപ്പിന് അന്യാമക്കിയിരിക്കുകയാണ്. കേവലം 27 വയസുപ്രായമായപ്പോഴേക്കും പത്തു വർഷം ഇറ്റാലിയൻ വലകാത്ത, കഴിഞ്ഞവർഷം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫപുരസ്കാരം നേടിയ ജി യാൻല്യൂജി ഡൊന്നാരുമ എന്ന വിഖ്യാത ഗോൾകീപ്പറുൾപ്പെടെയുള്ള എണ്ണമറ്റതാരങ്ങൾ. പോളണ്ട് ഫുട്ബോൾ ടീമിന്റെ 'ലോർഡ് കമാൻഡർ' ആയി കണക്കാക്കപ്പെടുന്ന, 18 കൊല്ലമായി ദേശീയ ടീമിലെ സ്ഥിരസാനിധ്യമായ, 165 ത്സരങ്ങളിൽ നിന്ന് 89 ഗോളുകൾ നേടിയ ലെവൻഡോവ് സ്ക‌ി, ഹൃദായഘാതത്തെ അതിജീവിച്ച് കളിക്കളത്തിലേ ക്ക് മടങ്ങിയെത്തിയ ഡെൻമാർക്കിൻ്റെ ക്രിസ്‌റ്റ്യൻ എറിക് സൺ... ആ പട്ടിക നീളുകയാണ്. ഇതിഹാസ താരങ്ങളുടെ വിടവാങ്ങലിനും ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും കെവിൻ ഡി ബ്രൂയ്‌നയും മുഹമ്മദ് സലായും നെയ്‌മാർ ജൂനിയറുമൊന്നും ഇനിയൊരു ലോകകപ്പിൽ കൂടി പന്തുതട്ടാനിടയില്ല. ലോകകിരീടവുമായി രാജകീയ മായൊരു വിടവാങ്ങലാണ് ക്രിസ്‌ത്യാനോ റൊണാൾഡോ യിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

സ്നേഹ സൗഹൃദങ്ങളുടെ നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന ലോകകപ്പ് വേദിയിൽ നിന്ന് ഇത്തവണ അവഗണനയു ടെയും മാറ്റിനിർത്തലിൻ്റെയും വാർത്തകൾ പുറത്തുവരു ന്നത് സങ്കടകരവും മഹാമാമാങ്കത്തിൻ് വെള്ളിവെളിച്ചത്തിന് മങ്ങൽ വീഴ്ത്തുന്നതുമാണ്. ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ കടുത്ത വിസാ നിയന്ത്രണങ്ങളിൽ പെട്ട് ഏതാനും താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമുണ്ടായത് ദുരനുഭവങ്ങളാണ്. ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായി അറിയപ്പെടുന്ന സോമാലിയൻ റഫറി ഉമർ അബ്ദുൽ ഖാദർ അർതാനെയ്ക്ക് യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഫിഫ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ നിന്ന് അർതാനെയെ ഒഴിവാക്കി. മയാമി വി മാനത്താവളത്തിൽ വെച്ചാണ് അർതാനെയെ തടഞ്ഞത്. യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഉമർ അബ്ദുൽഖാദിർ അർതാന് 2026 ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ല. പിശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തല ത്തിൽ ഇറാൻ ടീമിനും ആരാധകർക്കുമെല്ലാം വലിയ പ്രതിബന്ധങ്ങളാണ് അമേരിക്കയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിന് 10 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കളിക്കാർക്ക് വിസ ലഭിച്ചത്, ഇത് അവരുടെ ടൂർണമെന്റ് തയ്യാറെടുപ്പുകളെ ബാധിച്ചു. കൂടാതെ, ടീമിനൊപ്പമുണ്ടായിരുന്ന 70 അംഗങ്ങളിൽ 15 പേർക്ക് (പ്രധാന മാനേജീരിയൽ, അഡ്‌മിനിസ്ട്രേറ്റിവ് അംഗങ്ങൾ ഉൾപ്പെടെ) വിസ നിഷേധിക്കപ്പെട്ടു. തങ്ങളുടെ ആരാധകർക്കുള്ള ടിക്കറ്റ് വിഹിതം ഫിഫ പിൻവലിച്ചതിനെ തുടർന്ന് ദേശീയ ടിമിനെ പിന്തുണയ്ക്കാൻ വിമാന ടിക്കറ്റും താമസ സൗകര്യ ആയിരക്കണക്കിന് ആരാധകർ പെരുവഴിയിലായെന്നും ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ ആരോപിച്ചിരിക്കുകയാണ്. നേരത്തെ ഇറാഖിന്റെ കളിക്കാങ്ങളും യാത്രാ പദ്ധതികളുമെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന രൻ അയ്‌മൻ ഹുസൈനെ ഏഴു മണിക്കൂറാണ് ഷിക്കാഗോ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചത്. പിന്നീട് പ്രവേശനം അനുവദിച്ചെങ്കിലും ടീമിൻ്റെ ഫോട്ടോഗ്രാഫർ തലാൽ അൽ സലാഹിന് പ്രവേശനം നിഷേധിക്കപ്പെട്ടു. ഫുട്‌ബോൾ എന്ന വികാരത്തിൻ്റെ സൗന്ദര്യത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നത് ഓർക്കാതിരിക്കാനാവില്ല.. 

*ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് മത്സരക്രമം*

*ഇന്ത്യൻ സമയം*

*ജൂൺ 12*

മെക്സിക്കോ-സൗത്ത് ആഫ്രിക്ക 12 30 am 

ദക്ഷിണകൊറിയ-ചെക്ക് റിപ്പബ്ലിക് 7.30 am

*ജൂൺ 13*

കാനഡ-ബോസ്നിയ 12.30 am

യു എസ് എ-പരാഗ്വായ് 6.30 am

*ജൂൺ 14*

ഖത്തർ-സ്വിറ്റ്സർലൻഡ് 12.30 am acvnews

ബ്രസീൽ-മൊറോക്കോ 3.30 am

ഹെയ്തി-സ്കോട്ട്ലൻഡ് 6.30 am

ഓസ്ട്രേലിയ-തുർക്കി 9.30 am 

ജർമ്മനി-ക്യുറസാവോ 10.30 pm

*ജൂൺ 15*

നെതർലൻഡ്സ്-ജപ്പാൻ 1.30 am

ഐവറി കോസ്റ്റ്-ഇക്വഡോർ 4.30 am

സ്വീഡൻ-ടുണീഷ്യ 7.30 am

സ്പെയിൻ- കെയ്പ് വെർഡി 9.30 pm

*ജൂൺ 16*

ബെൽജിയം-ഈജിപ്ത് 12.30 am

സൗദി അറേബ്യ-ഉറുഗ്വായ് 3.30 am acvnews

ഇറാൻ-ന്യൂസിലൻഡ് 6.30 am

*ജൂൺ 17*

ഫ്രാൻസ്-സെനഗൽ 12.30 am 

ഇറാഖ്-നോർവേ 3.30 am 

അർജന്റീന-അൾജീരിയ 6.30 am

ഓസ്ട്രിയ-ജോർദാൻ 9.30 am

പോർച്ചുഗൽ-കോംഗോ 10.30 pm

*ജൂൺ 18*

ഇംഗ്ലണ്ട്-ക്രൊയേഷ്യ 1.30 am acvnews

ഘാന-പനാമ 4.30 am

ഉസ്ബക്കിസ്ഥാൻ-കൊളംബിയ 7.30 am

ചെക്ക് റിപ്പബ്ലിക്-സൗത്ത് ആഫ്രിക്ക 9.30 pm

*ജൂൺ 19*

സ്വിറ്റ്സർലൻഡ്-ബോസ്നിയ 12.30 am

കാനഡ-ഖത്തർ 3.30 am 

മെക്സിക്കോ-ദക്ഷിണ കൊറിയ 6.30 am

*ജൂൺ 20*

യു എസ് എ-ഓസ്ട്രേലിയ 12.30 am 

സ്കോട്ട്‌ലൻഡ്-മൊറോക്കോ 3.30 am

ബ്രസീൽ-ഹെയ്തി 6 am acvnews

തുർക്കി-പരാഗ്വായ് 8.30 am

നെതർലൻഡ്സ്-സ്വീഡൻ 10.30 pm

*ജൂൺ 21*

ജർമ്മനി-ഐവറി കോസ്റ്റ് 1.30 am

ഇക്വഡോർ-ക്യുറസാവോ 5.30 am acvnews

ടുണീഷ്യ-ജപ്പാൻ 9.30 am 

സ്പെയിൻ-സൗദി അറേബ്യ 9.30 pm

*ജൂൺ 22*

ബെൽജിയം-ഇറാൻ 12.30 am

ഉറുഗ്വായ്-കെയ്പ് വെർഡി 3.30 am

ന്യൂസിലൻഡ്-ഈജിപ്ത് 6.30 am

അർജന്റീന-ഓസ്ട്രിയ 10.30 pm

*ജൂൺ 23*

ഫ്രാൻസ്-ഇറാഖ് 2.30 am

നോർവേ-സെനഗൽ 5.30 am

ജോർദാൻ-അൽജീരിയ 8.30 am acvnews

പോർച്ചുഗൽ-ഉസ്ബെക്കിസ്ഥാൻ 10.30 pm

*ജൂൺ 24* 

ഇംഗ്ലണ്ട്-ഘാന 1.30 am

പനാമ-ക്രൊയേഷ്യ 4.30 am

കൊളംബിയ-കോംഗോ 7.30 am

*ജൂൺ 25*

സ്വിറ്റ്സർലൻഡ്-കാനഡ 12.30 am

ബോസ്നിയ-ഖത്തർ 12.30 am acvnews

സ്കോട്ട്ലൻഡ്-ബ്രസീൽ 3.30 am

മൊറോക്കോ-ഹെയ്തി 3.30 am

ചെക്ക് റിപ്പബ്ലിക്-മെക്സിക്കോ 6.30 am

സൗത്ത് ആഫ്രിക്ക-ദക്ഷിണ കൊറിയ 6.30 am

*ജൂൺ 26*

ക്യൂറസാവോ-ഐവറി കോസ്റ്റ് 1.30 am

ഇക്വഡോർ-ജർമ്മനി 1.30 am

ജപ്പാൻ-സ്വീഡൻ 4.30 am

ടുണീഷ്യാ-നെതർലൻസ് 4.30 am acvnews

തുർക്കി-യു എസ് എ 7.30 am

പരാഗ്വായ്-ഓസ്ട്രേലിയ 7.30 am

*ജൂൺ 27*

നോർവേ-ഫ്രാൻസ് 12.30 am

സെനഗൽ-ഇറാഖ് 12.30 am

കെയ്പ് വെർഡി-സൗദി അറേബ്യ 5.30 am

ഉറുഗ്വായ്-സ്പെയിൻ 5.30 am

ഈജിപ്ത്-ഇറാൻ 8.30 am

ന്യൂസിലൻഡ്-ബെൽജിയം 8.30 am acvnews

*ജൂൺ 28*

പനാമ-ഇംഗ്ലണ്ട് 2.30 am 

ക്രൊയേഷ്യ-ഘാന 2.30 am

കൊളംബിയ-പോർച്ചുഗൽ 5 am

കോംഗോ-ഉസ്ബെക്കിസ്ഥാൻ 5 am

അൾജീരിയ-ഓസ്ട്രിയ 7.30 am

ജോർദാൻ-അർജന്റീന 7.30 am