എംസി റോഡിൽ വാളകത്തുണ്ടായ കാറപകടത്തിൽപ്പെട്ട പരിക്കേറ്റ് മസ്തിഷ്കരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി സ്വദേശി നവമി വിൻസെന്റിന്റെ (23)ആന്തരിക അവയവങ്ങൾ ദാനം ചെയ്യും.
കാത്തിരുന്ന് ലഭിച്ച ജോലിക്കായി ജോയിൻ ചെയ്യാൻ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് ഈ മാസം 25ന് പുലർച്ച് 4 മണിക്ക് വാളകം മേഴ്സി ഹോസ്പിറ്റലിൽ സമീപം നവമി സഞ്ചരിച്ചിരുന്ന കാർ മീൻ ലോറിയുമായി കൂട്ടിയിടിക്കുന്നത്.അപകടത്തിൽപ്പെട്ട് പരിക്കേറ്റ നവമിയെയും വാഹനം ഓടിച്ചിരുന്ന സഹോദരനെയും ഒപ്പമുണ്ടായിരുന്ന അമ്മയെയും ഗുരുതരമായ പരുക്കളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ഗുരുതരമായി പരിക്കേറ്റ നവമിയുടെ ജീവൻ രക്ഷിക്കാനായില്ല.... മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ നവമിയുടെ ആന്തരിക അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.സംസ്ഥാന ഖോഖോ താരം കൂടിയാണ് നവമി വിൻസൻ.....
