ജൂലിയൻ ക്വിനോനെസും റൗൾ ഹിമെനെസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. മത്സരം തുടങ്ങിയതു മുതൽ ആക്രമിച്ച് കളിച്ച മെക്സിക്കോ ഒമ്പതാം മിനിറ്റിൽ തന്നെ ദക്ഷിണാഫ്രിക്കൻ ഗോൾ മുഖം വിറപ്പിച്ചു. 2026 ഫിഫ ലോകകപ്പിലെ ആദ്യ ഗോൾ ജൂലിയൻ ക്വിനോനെസിന്. തുടരെ തുടരെയുള്ള മെക്സിക്കൻ ആക്രമണത്തിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധം വിയർത്തു. രണ്ടാം പകുതിയിലും മെക്സിക്കൻ ആക്രമണത്തിന്റെ തുടർച്ചയാണ് ഉണ്ടായത്.
67-ാം മിനിറ്റിലാണ് ഹിമെനെസിലൂടെ മെക്‌സിക്കോയുടെ രണ്ടാം ഗോളെത്തിയത്. രണ്ട് ഗോൾ എതിരാളികൾ നേടിയതോടെ ദക്ഷിണാഫ്രിക്കൻ കരുത്ത് ഇല്ലാതായി തുടങ്ങിയിരുന്നു. ഇന്ന് രണ്ട് മത്സരങ്ങൾ. ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. കാനഡ – ബോസ്നിയ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്.
