*കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു*

ആറ്റിങ്ങൽ : നഗരസഭ ശുചീകരണ വിഭാഗത്തിൽ 15 വർഷത്തോളമായി സേവനമനുഷ്ഠിച്ചു പടിയിറങ്ങുന്ന കടുവയിൽ സ്വദേശി ജെ. അമ്പിളിക്ക് കെ.എം.സി.ഡബ്ല്യു.എഫ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി.
നഗരസഭ കാര്യാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ എം. പ്രദീപ് ഇന്നു വിരമിക്കുന്ന ജെ. അമ്പിളിക്ക് ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സി.ജെ. രാജേഷ് കുമാർ, സ്‌റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.എം. താഹ, ജി.എസ്. ബിനു, യൂണിറ്റ് സെക്രട്ടറി എസ്. ശശികുമാർ, പ്രസിഡൻ്റ് ശോഭന, കണ്ടിജെൻ്റ് ജീവനക്കാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.