അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു : തീവെച്ചതെന്ന് സംശയം.

അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു. തീവെച്ചതെന്ന് സംശയം. അഞ്ചുതെങ്ങ് കോട്ടമുക്കിലാണ് ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് വെളുപ്പിന് 1:30 ഓടെയായിരുന്നു സംഭവം. കോട്ടമുക്ക് ലൈറ്റ്ഹൗസ് കോളനിയിൽ മെൽവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടി വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിന്റെ അടുത്ത് നന്നും പെട്രോൾ അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.