വർക്കലയിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; പരിക്കുകളോടെ വീട്ടമ്മ ആശുപത്രിയിൽ.

തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. കുളിമുറിയുടെ സെപ്റ്റിക് ടാങ്കിനുള്ളിൽ അബദ്ധത്തിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. വെട്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചിറ്റിലക്കാട് അക്കരവിളയിൽ പുത്തൻവീട്ടിൽ സജീന (42)യ്ക്കാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

 സമയം 10.31 date 14/06/2026 സംഭവം സ്ഥലമായ വെട്ടൂർ പഞ്ചായത്ത്‌ ward 3ൽ അക്കരവിള ചിട്ടില കാട്ടി ൽ സജീനയുടെ വീട്ടിൽ വർക്കല ഫയർ ഫോഴ്സ്എത്തുമ്പോൾ അബദ്ധവശാൽ കക്കൂസിന്റെ സ്ലാബിൽ ചവിട്ടിയപ്പോൾ സ്ലാബ് ഇളകി കുഴിയിൽ വീഴുകയുo സജീനയും കൂടെ വീഴുകയും ചെയ്തു. ഏകദേശം 12 അടി താഴ്ചയിൽ മണ്ണ് കട്ടയും വേസ്റ്റ് സാധനം എല്ലാം മറിഞ്ഞു വീണത് ഫയർ ഫോഴ്സ്   സഹസികമായി ഇറങ്ങി അവരെ എടുത്തു കരയിൽ എത്തിച്ചു വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വർക്കല ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഹരിലാൽ SS ന്റെ നേതൃത്വത്തിൽ GR STOസുനിൽകുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജിമോൻ, FRO മാരായ ശംബു ഷൈൻ രതീഷ് പ്രണവ് വിഷ്ണു, സുൽഫി എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.