* കിളിമാനൂരിൽ ഗൃഹനാഥയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു*

കിളിമാനൂർ : ഗൃഹനാഥയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
വണ്ടന്നൂർ ഇടക്കുന്ന് ഒലിപ്പുവിള വീട്ടിൽ ബിനുവിന്റെ ഭാര്യ സിന്ധു (43) വിനെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാ യിരുന്നു .

പുലർച്ചെ വീട്ടിൽ സിന്ധുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കിളിമാനൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കൾ : വീണ, വിഷ്ണു.