പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം.

 പാഠ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായിരുന്നില്ല. ഇതോടെ പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

ഇതിനൊരു പരിഹരമായിട്ടാണ് ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ 41 പാഠപുസ്തകങ്ങളുടെ പതിപ്പുകൾ പ്രസിദ്ധീകരിച്ചത്.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. ഡിജിറ്റൽ പതിപ്പ് പുറത്ത് വിട്ടതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായെന്നാണ് റിപ്പോർട്ട്. 
#news #SCERT #kerala