സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. വാരാന്ത്യത്തിന് ശേഷം ഇന്നലെ രാവിലെ പവന് 680 രൂപ കുറഞ്ഞ് തുറന്ന വിപണിയിൽ വൈകീട്ട് 800 രൂപ കൂടി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വൻ ഇടിവ് രേഖപ്പെടുത്തിയത്. പവന് 1320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മാസാവസാനം വിപണിയെത്തി നിൽക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്നത്തെ പുതുക്കിയ വില നിലവാരം
വിലയിൽ വൻ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,02,760 രൂപയായി ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 12,845 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.