സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമാണ്. കഴിഞ്ഞ ദിവസം പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയും എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 11നായിരുന്നു. അന്ന് പവന് 1,06,800 രൂപയായിരുന്നു. ജൂൺ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമായിരുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ പലിശനിരക്ക് കൂട്ടിയാൽ സ്വാഭാവികമായി സ്വർണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ ഇതുവരെ രേഖപ്പെടുത്തിയ റെക്കോർഡ് വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
അതേസമയം, ഇന്ന് വെള്ളിവിലയിലും മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 270 രൂപയും കിലോഗ്രാമിന് 2,70,000 രൂപയുമാണ്.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.