പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല.

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല. 
പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഷീല. ഉദ്ഘാടന ദിവസം ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിവിഐപികള്‍ ബസ്സില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. ഇതിനിടെ കെഎസ്ആര്‍ടിസി സൗജന്യ യാത്രക്ക് ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിന് നീക്കം തുടങ്ങി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ കെഎസ്ആര്‍ടിസിക്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. മാസം ആദ്യം പണം കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് നീക്കം. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെ സര്‍ക്കാര്‍ അടക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനാണ് നീക്കം. ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. 

സൗജന്യ യാത്രാ പദ്ധതിയപടെ ലോഗോ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴല്‍ ചിത്രം ഉള്‍പ്പെടെയുള്ള ലോഗോയാണ് തയ്യാറാകുന്നത്. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഡിസൈന്‍ തയാറാക്കാന്‍ സി ഡിറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാവും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളില്‍ പതിക്കും. സൗജന്യ ടിക്കറ്റില്‍ 'പ്രിയദര്‍ശിനി' എന്ന് രേഖപ്പെടുത്തും. സൗജന്യ ടിക്കറ്റ് നല്‍കുന്നതില്‍ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.

#news #ksrtc #udfgovernment #kerala