ഇന്നലെ മാത്രം ടോൾ നൽകാതെ 86 വാഹനങ്ങളാണ് കടന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ അടയ്ക്കാതെ യാത്ര തുടർന്നു. ഇതോടെ ടോൾ വെട്ടിപ്പ് തടയാൻ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് ₹1000 പിഴ ചുമത്തും. കൂടാതെ നിയമനടപടികൾക്കും കേസിനും വിധേയരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ടോൾ നൽകാതെ കടന്നുപോകുന്നവരിൽ കൂടുതലും കാറുകളാണെന്നാണ് കണ്ടെത്തൽ.
നേരത്തെ തർക്കങ്ങളും സംഘർഷസാധ്യതയും ഒഴിവാക്കാനായി ടോൾ നൽകാത്ത വാഹനങ്ങൾ ജീവനക്കാർ തടഞ്ഞുനിർത്തുന്നത് അവസാനിപ്പിച്ചതോടെയാണ് ടോൾ വെട്ടിപ്പ് വർധിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.