രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പതിവായി ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ദർ

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പതിവായി ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപാചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. പൊതുവെ പലരിലും കണ്ടുവരുന്ന ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി, നെഞ്ചരിച്ചൽ എന്നിവ ഇല്ലാതാക്കാനും എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഏലയ്ക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. 

ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിനും മനസ്സിനും നല്ല രീതിയിൽ വിശ്രമം നൽകി, ഇൻസോംനിയ പോലുള്ള ഉറക്കമില്ലായ്മ പ്രശ്‌നങ്ങൾ പരിഹരിച്ച് സുഖകരമായ ഉറക്കം സമ്മാനിക്കും. രാത്രിയിൽ വായയിലെ ബാക്ടീരിയകളെ നശിപ്പിക്കാനും പല്ലിലെ കേടുകൾ, പഴുപ്പ് എന്നിവ തടയാനും ഏലയ്ക്കയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കും, ഇത് രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന വായ്‌നാറ്റം പൂർണ്ണമായും അകറ്റി വായ ഫ്രഷായി നിലനിർത്തുന്നു.

ശരീരത്തിലെ വിഷാംശങ്ങളെ രാത്രിയിലുടനീളം പുറന്തള്ളാൻ സഹായിക്കുന്ന മികച്ചൊരു ഡീടോക്‌സിഫിക്കേഷൻ ഏജന്റുകൂടിയാണ് ഏലയ്ക്ക. ഇത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിച്ച് അനാവശ്യ കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഹൃദയാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ ഇത് രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കാനും സഹായിക്കുന്നു. 

ഇൻസുലിൻ ഉൽപാദനം മെച്ചപ്പെടുത്തുന്നതിലൂടെ രാത്രിയിലുടനീളം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായി നിയന്ത്രിക്കാൻ പ്രമേഹ രോഗികൾക്ക് ഇത് ഉത്തമമാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ആസ്ത്മ, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, മൂക്കടപ്പ് എന്നിവയുള്ളവർക്ക് ശ്വാസനാളത്തിലെ കഫം ഇല്ലാതാക്കാനും ശ്വസനം സുഗമമാക്കാനും ഇതിലെ വാം ടോണിക് ഗുണങ്ങൾ സഹായിക്കും.