ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഒരേ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയും ബൈക്കും തമ്മിൽ തട്ടിയാണ് അപകടം നടന്നത്.
ടോറസ്റ്റ് ലോറി ബൈക്കിൽ തട്ടുകയും തുടർന്ന് ബൈക്ക് യാത്രികൻ വലതുവശം ചരിഞ്ഞ് ടോറസ് ലോറിയുടെ അടിയിലേക്ക് വീഴുകയും ആയിരുന്നു.
ലോറിയുടെ പിൻ ചക്രങ്ങൾ കയറി ഇറങ്ങി ബൈക്ക് യാത്രികൻ തൽക്ഷണം തന്നെ മരണപ്പെട്ടു.
കല്ലമ്പലം ചിറ്റായിക്കോട് സ്വദേശിയാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണ് എന്ന് പ്രാഥമിക വിവരം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടം വരുത്തിയ ടോറസ് ലോറി നിർത്താതെ ആറ്റിങ്ങൽ ഭാഗത്തേക്ക് ഓടിച്ചു പോയി.
