കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍

കെഎസ്ആര്‍സി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാര്‍ വനിതകളായിരിക്കും.

യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നു. നാളെ മുതല്‍ പ്രിയദര്‍ശിനി സൗജന്യ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിരത്തില്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടന ബസ് ഫ്‌ലാഗ് ഓഫ് ചെയ്യും.

തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി ബസ്സില്‍ യാത്ര ചെയ്യുക . ആനുകൂല്യം ലഭിക്കുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും നാളെ മുതല്‍ സീറോ ഫെയര്‍ ടിക്കറ്റുകളാണ് ലഭിക്കുക. ഓര്‍ഡിനറി ബസ്സുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ ബസ്സുകളില്‍ പതിച്ചിട്ടുണ്ട്.