സെൻസർ ബോർഡ് നീക്കം ചെയ്യാൻ നിർദേശിച്ച ഭാഗങ്ങൾ തിയറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതി നസ്ലെൻ നായകനായി എത്തിയ മോളിവുഡ് ടൈംസ് സിനിമയ്‌ക്കെതിരെ പൊലീസ് കേസ്

നസ്ലെൻ നായകനായി എത്തിയ മോളിവുഡ് ടൈംസ് സിനിമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെൻസർ ബോർഡ് നീക്കം ചെയ്യാൻ നിർദേശിച്ച ഭാഗങ്ങൾ തിയറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പരാതിയുടെ അടിസ്ഥാനത്തിൽ സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സിനിമയിൽ സെൻസർ ബോർഡ് ഒഴിവാക്കാൻ നിർദേശിച്ച അശ്ലീല സംഭാഷണങ്ങൾ തിയറ്ററുകളിൽ പ്രദർശിപ്പിച്ച പതിപ്പിൽ അതേപടി ഉൾപ്പെട്ടിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെൻസർ ബോർഡിന്റെ അനുമതിയില്ലാതെ സർട്ടിഫൈ ചെയ്ത പതിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്.