"ഓല മേഞ്ഞ വീട്ടിൽ ഉറങ്ങാൻ കിടന്നപ്പോൾ അവൻ അറിഞ്ഞില്ല,താൻ ഇനി ഒരിക്കലും ഉണരാൻ പോകുന്നില്ലയെന്ന് ": കാറ്റിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം......

"ഓല മേഞ്ഞ വീട്ടിൽ ഉറങ്ങാൻ കിടന്നപ്പോൾ അവൻ അറിഞ്ഞില്ല,താൻ ഇനി ഒരിക്കലും ഉണരാൻ പോകുന്നില്ലയെന്ന് ": കാറ്റിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം.........

ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങി കിടന്ന യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന വിഷ്ണു (28) ആണ് മരിച്ചത്. മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ ആണ് വിഷ്ണു. വിഷ്ണുവിന്റെ വീടുപണി നടക്കുന്നതിനാൽ വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡ്ഡിൽ ആയിരുന്നു വിഷ്ണു ഇന്നലെ ഉറങ്ങിയിരുന്നത്.

രാത്രിയിൽ ഈ ഷെഡിൽ കിടന്ന് ഉറങ്ങുന്നതിന് ഇടയിൽ ശക്തമായ കാറ്റ് വീശുകയായിരുന്നു ഈ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. 

രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് നാട്ടികയിൽനിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ലൈഫിൽ അനുവദിച്ച വീടിന്റെ നിർമാണമാണ് നടക്കുന്നത്. വീടിന്റെ വാർക്ക പണി കഴിഞ്ഞു. ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നിരുന്നത്. 

സാധാരണയായി വിഷ്ണുവും ഇവിടെയാണ് കിടക്കാറുള്ളതെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ ഇന്നലെ മാത്രം വിഷ്ണു ഷെഡിൽ കിടക്കുകയായിരുന്നു. ആ ഉറക്കം വിഷ്ണുവിന്റെ ജീവൻ എടുക്കുകയായിരുന്നു.

വിഷ്ണുവിന് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ സുബ്രൻ നേരത്തെ മരിച്ചിരുന്നു. 
ഇതോടെ ആ അമ്മയ്ക്കും ആരും ഇല്ലാതെയായി മാറി.