രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ കൂട്ടുകാർക്കൊപ്പം മിലൻ നിൽക്കുന്നത് കണ്ടതായി അറിഞ്ഞ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ചവറ പൊലീസ് എത്തി സുഹൃത്തുക്കളോട് വിശദമായി ചോദിച്ചപ്പോഴാണ് മിലൻ കായലിൽ മുങ്ങിയതായി അറിഞ്ഞത്. കൊല്ലത്തുനിന്ന് സ്‌കൂബ സംഘമെത്തി നടത്തിയ പരിശോധനയിലാണ് രാത്രി 10.30ന് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ: ബിജു. അമ്മ: സിന്ധു"