വർക്കല കെ.എഫ്.സിയിൽ പഴകിയ ചിക്കൻ പിടികൂടി

വർക്കല കെ.എഫ്.സിയിൽ പഴകിയ ചിക്കൻ പിടികൂടി
​വർക്കല: വർക്കലയിലെ കെ.എഫ്.സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ പിടിച്ചെടുത്തത്. വൃത്തിഹീനമായ സ്ഥലത്താണ് ഇറച്ചി സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പാചകത്തിനായി വച്ചിരുന്ന ചിക്കനാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.