റിയാദ്: വിസയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം 'ശ്രീ ജനാർദ്ദനം' വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ 35 വർഷമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. വിസ സംബന്ധമായ നിയമക്കുരുക്കുകൾ കാരണമാണ് കഴിഞ്ഞ 10 വർഷമായി നാട്ടിൽ സന്ദർശനം നടത്താൻ അദ്ദേഹത്തിന് സാധിക്കാതിരുന്നത്. എം.എസ്. ശ്രീകലയാണ് ഭാര്യ. നിതിൻ കൃഷ്ണ, നിഖിൽ കൃഷ്ണൻ എച്ച് എന്നിവർ മക്കളാണ്.
