പ്രിയദർശിനി സൗജന്യ യാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു,'സ്ത്രീകൾക്കുള്ള ആദരമാണ് ഈ പദ്ധതിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ 'ഇന്ദിര ഗ്യാരണ്ടി'യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യ ക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു . വനിതാ ഡ്രൈവർ ആയ വി പി ഷീല, കണ്ടക്ടർ ജയകുമാരി ഉദ്ഘാടന സർവീസിന്റെ ഭാഗമാകും. ഗതാഗത മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. മുര ളീധരൻ, കെ.എ തുളസി, ഡോ. ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുത്തു . സം സ്ഥാനതല ഉദ്ഘാടനത്തിന് പിന്നാലെ രാവിലെ 9 മണിക്ക് കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വ ത്തിൽ ഉദ്ഘാടനം നടക്കും.

ആദ്യ ഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പ്രായഭേദമെന്യേ ആനുകൂ ല്യം ലഭ്യമാകുക. യാതൊരു വിധ പ്രത്യേക മുൻകൂർ രജിസ്ട്രേഷനുകളോ തിരിച്ചറി യൽ രേഖകളോ വരുമാന സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടറുടെ പക്കലുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി പൂജ്യം മൂല്യമുള്ള ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതി.


കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കമായി 

തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

''ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകൾക്ക് സർക്കാരിന്‍റെ ഒരു വാഹനത്തിൽ സഞ്ചരിക്കാം എന്ന് വി.ഡി സതീശൻ പറഞ്ഞു.

പല തട്ടിലുള്ള സാധാരണക്കാരായ സ്ത്രീകൾക്ക് തുക മാറ്റിവയ്ക്കാൻ കഴിയും.ആ തുക എന്ത് ചെയ്യണം എന്ന് വരെ സ്ത്രീകൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. തന്നോട് സ്ത്രീകൾ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.800 കോടി രൂപ സർക്കാർ കെഎസ്ആര്‍ടിസിക്ക് പ്രതിവർഷം കൊടുക്കും.ഗതാഗതമന്ത്രിയെ നല്ല വിശ്വാസമുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ഗതാഗത മന്ത്രി ഇങ്ങോട്ട് പറയും പൈസ ഇനി വേണ്ട എന്ന്. സ്വകാര്യ ബസ് ഉടമകൾക്ക് ഉത്കണ്ഠയുണ്ട്. നിങ്ങൾ സ്വകാര്യമല്ല ഞങ്ങൾ പൊതു ഗതാഗതത്തിന്‍റെ ഭാഗമാണ്. സർക്കാരിന്‍റെ ഗതാഗത നയത്തിൽ സ്വകാര്യ ബസുകളും പങ്കാളികളാണ് ഒരു സെക്ടറും തകരാൻ പാടില്ല'' മുഖ്യമന്ത്രി പറഞ്ഞു.

ഇനി മുതൽ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.

ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.