ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും.

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും. സര്‍ക്കാരിന് ശുപാര്‍ശ നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ബസിന് പലനിറങ്ങളാകാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിലപാടെടുത്തത്. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ഇതിന് പുറമെ ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്‌സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. 
#touristbus #UDFgovernment #news #kerala