ഏഷ്യയില്‍ നിന്നും പ്ലേ ഓഫ് കളിച്ചെത്തുന്ന ടീമിന് സ്വിസ് ടീം വലിയ വെല്ലുവിളിയാണെന്ന കാര്യത്തില്‍ സംശയമില്ല. അക്രം അഫീഫ്, ക്യാപ്റ്റന്‍ ഹസന്‍ഡ അല്‍ ഹൈദോസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകള്‍. സ്വന്തം തട്ടകത്തില്‍ നാലു വര്‍ഷം മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ടീം ഇത്തവണ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നത്.യോഗ്യത റൗണ്ടില്‍ പരാജയമറിയാതെ എത്തുന്ന സ്വിസ് ടീം പക്ഷേ ഏഷ്യന്‍ പ്രതിയോഗികളെ ചെറുതായി കാണുന്നില്ല. മുറത്‌യാകിന്റെ പരിശീലനത്തിന് കീഴില്‍ വരുന്ന ടീം കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിന്റെ താരം ഗ്രാനിത് സാക നയിക്കുന്ന ടീം തന്നെയാണ് ഗ്രൂപ്പ് ബിയിലെ ഫേവറിറ്റുകള്‍. കഴിഞ്ഞ ലോകകപ്പ് കളിച്ച പെട്രോ മിഗ്വല്‍, ബൂലേം കൂഖി, ഹുമാം അഹമ്മദ് എന്നിവരുള്‍പ്പെടുന്ന പ്രതിരോധനിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഖത്തര്‍ സ്വിസ് പടയെ നേരിടുക.
ഷാക്കിരി, യാന്‍ സോമര്‍, ഫാബിയാന്‍ സാര്‍ എന്നിവര്‍ കളി മതിയാക്കിയത് തിരിച്ചടിയാണെങ്കിലും സാക, റിക്കാര്‍ഡോ റോഡ്രിഗസ്, മാനുവല്‍ അകന്‍ജി, ബ്രീല്‍ എം ബോളോ, യുവതാരം റൂബന്‍ വര്‍ഗാസ്, ഡാന്‍ ഡോയെ, ഫ്രീബര്‍ഗിന്റെ മിഡ്ഫീല്‍ഡര്‍ ജൊഹാന്‍ മന്‍സാബി എന്നിവരടങ്ങിയ ടീം എല്ലാം കൊണ്ടും ഖത്തറിനേക്കാള്‍ ഒരുപടി മുന്നിലാണ്. എങ്കിലും ഖത്തറിന്റെ അഫീഫ്, അല്‍മോയസ്, അല്‍ ഹൈദോസ് എന്നിവരുടെ കൗണ്ടര്‍ അറ്റാക്കിനെ ചെറുതായി കാണാനാവില്ല
#FIFAWorldCup2026 #SportsNews #qatar
