കാനഡയെ വെള്ളംകുടിപ്പിച്ച് ബോസ്‌നിയ; 79-ാം മിനിറ്റിലെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ട് ആതിഥേയർ

ഫിഫ റാങ്കിങ് കരുത്തിൽ മുന്നിലായിരുന്ന കാനഡയെ വിറപ്പിച്ച് ബോസ്നിയ & ഹെർസെഗെവീന (1-1)

ഫിഫ റാങ്കിങ്ങിൽ കാനഡ -35
ബോസ്നിയ & ഹെർസെഗെവീന - 61

ഉദ്ഘാടന മൽസരത്തിൽ കനേഡിയൻ മണ്ണിൽ ബോസ്നിയ & ഹെർസെഗെവീന കാനഡയെ സമനിലയിൽ തളച്ചു. കളിയിലുടനീളം ആധിപത്യം പുലർത്തിയ അതിഥികൾക്കായി 21-ാം മിനിറ്റിൽ യോവോ ലൂക്കിച്ച് ആണ് സ്കോർ ചെയ്തത്. കനേഡിയൻ മണ്ണിലെ ആദ്യ ലോകകപ്പ് ഗോൾ. യോഗ്യതാ റൗണ്ടിലെ നിർണായക മൽസരത്തിൽ മുൻ ചാംപ്യന്മാരായ ഇറ്റലിയെ മറികടന്ന ബോസ്നിയ ആൻഡ് ഹെർസെഗെവീന, തങ്ങൾ ഭാഗ്യംകൊണ്ടു മാത്രമല്ല കളിക്കളം വാഴുന്നതെന്നു വീണ്ടും തെളിയിച്ചു. 

പകരക്കാരനായി 76-ാം മിനിറ്റിൽ കളത്തിലെത്തിയ കൈൽ ലാറിൻ മൂന്നു മിനിറ്റിനുശേഷം നേടിയ ഗോളണ് കാനഡയുടെ മാനംകാത്തത്. തോൽവി ഒഴിവാക്കിയ കാനഡയ്ക്കുള്ള ഏക ന്യായം സ്റ്റാർ നായകൻ അൽഫോൻസോ ഡേവിസ് ഇല്ലാതെയാണ് ഇങ്ങിയതെന്നതു മാത്രമാണ് പറയാനുള്ളത്. കാനഡയുടെ അടുത്ത മൽസരം ജൂൺ 18ന് ഖത്തറിനെതിരെ, വൻകൂവറിൽ.