ഫിഫ ലോകകപ്പ്, ജർമൻ ഗോൾമെഷീൻ ഇൻ ഫുൾ ഫോം, കുറസാവോയെ ​ഗോൾ മഴയിൽ മുക്കി (7-1)

ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് മുൻചാമ്പ്യന്മാരായ ജർമ്മനി തകർത്തത്.  
വെറും 1.58 ലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യം വേൾഡ് കപ്പിലേക്ക് ക്വാളിഫൈ ചെയ്യുന്നു.. അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ നാല് തവണ ചാമ്പ്യൻമാരായ ജർമ്മനിക്കെതിരെ ചരിത്രത്തിലെ ആദ്യ ഗോൾ നേടുന്നു... അത് ഒരു ഗോൾ മാത്രമായിരുന്നില്ല, ഒരു രാജ്യത്തിന്റെ സ്വപ്നം യാഥാർഥ്യമായ നിമിഷമായിരുന്നു. കോച്ചും ആരാധകരും കണ്ണീരോടെ അത് ആഘോഷിക്കുന്നത് കണ്ടാൽ ആ ഗോളിന്റെ വില മനസ്സിലാകും..!!

ഇതിനെയൊക്കെയാണ് ചിലർ "6-7 മത്സരങ്ങൾ മാത്രമുള്ള ചെറിയ ടൂർണമെന്റ്" എന്ന് പറഞ്ഞ് ചെറുതാക്കി കാണിക്കാൻ ശ്രമിച്ചത്. പക്ഷേ ലോകകപ്പ് എന്നത് ട്രോഫിക്കായുള്ള പോരാട്ടം മാത്രമല്ല.. കോടിക്കണക്കിന് ആളുകളുടെ വികാരങ്ങളും, ചെറിയ രാജ്യങ്ങളുടെ വലിയ സ്വപ്നങ്ങളും ജീവിക്കുന്ന വേദി കൂടിയാണ്..!!❤️