തുടക്കം അടിച്ച് തകർത്ത് യുഎസ്എ; പാരഗ്വായ്​ക്കെതിരെ ജയം; 4-1..

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തുവിട്ട് ആതിഥേയരായ യു.എസ്.എ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കയുടെ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. 

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പരാഗ്വെ താരം ബൊബാദില്ലയുടെ ഓൺ ഗോളിലൂടെ ലീഡ് നേടിയ അമേരിക്കയ്ക്കായി മുപ്പത്തിയൊന്നാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും (45+5') തകർപ്പൻ ഗോളുകൾ നേടി ഫോളാരിൻ ബലോഗൻ ടീമിന്റെ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ 73-ാം മിനിറ്റിൽ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോൾ മടക്കിയെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (90+8') ജിയോവാനി റെയ്ന കൂടി വലകുലുക്കിയതോടെ അമേരിക്കൻ വിജയം പൂർത്തിയായി.

​FT: USA 🇺🇸 4 - 1 🇵🇾 പരാഗ്വയ്‌